കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനം; SDPI ലീഗ് സംഘമാണ് പിന്നിലെന്ന് സിപിഎം

Published : Jun 23, 2022, 12:49 PM ISTUpdated : Jun 23, 2022, 12:51 PM IST
കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനം; SDPI ലീഗ് സംഘമാണ് പിന്നിലെന്ന് സിപിഎം

Synopsis

SDPI യുടെ ഫ്ലക്സ് ബോർഡ്  കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം.  .മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ  കൈയിൽ സംഘം വാൾ പിടിപ്പിച്ചെന്ന് പരാതി.മർദിച്ച് അവശനാക്കിയ ശേഷം പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും ആക്ഷേപം

കോഴിക്കോട്; ബാലുശേരിയിൽ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്‍റെ  ആക്രമണത്തില്‍ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റു.ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം.SDPI യുടെ ഫ്ലക്സ് ബോർഡ്  കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ  കൈയിൽ സംഘം വാൾ പിടിപ്പിച്ചു.പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു.ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേറി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്

 

 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും