പൊതുമരാമത്ത് മന്ത്രി റിയാസിന് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സിപിഎം പ്രവർത്തന്‍റെ തുറന്ന കത്ത്; 'ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണം'

Published : Jul 20, 2025, 05:13 PM IST
riyas

Synopsis

ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു ഇതെല്ലാം ശരിയാക്കാനെന്നും സി പി എം പ്രവർത്തകൻ വിമർശിച്ചു. സർക്കാർ ഏത്ര നന്നായിട്ടും കാര്യമില്ലെന്നും ഉദ്യോഗസ്ഥർ നന്നാവില്ലെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്

പാലക്കാട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സി പി എം പ്രവർത്തൻ രംഗത്ത്. ബൈക്ക് യാത്രക്കിടെ ഒറ്റപ്പാലം - മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ പിലാത്തറ സ്വദേശി കബീറിനാണ് ഫേസ്ബുക്കിലൂടെ മന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് കബീർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പാലം പി ഡബ്ല്യു ഡി ഓഫീസിൽ പോയി എ ഇ യോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും പരിഹാരം കണ്ടിട്ടില്ലെന്നും കബീർ വ്യക്തമാക്കി. ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു ഇതെല്ലാം ശരിയാക്കാനെന്നും സി പി എം പ്രവർത്തകൻ വിമർശിച്ചു. സർക്കാർ ഏത്ര നന്നായിട്ടും കാര്യമില്ലെന്നും ഉദ്യോഗസ്ഥർ നന്നാവില്ലെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കബീറിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

PWD ഉദ്യോഗസ്ഥരുടെ അനാസ്ഥ..

ഇന്നു രാത്രി പൂളകുണ്ട് ഡബിൾ പോസ്റ്റ് കഴിഞ്ഞ് കാഞ്ഞിര കടവിലേക്ക് വരുമ്പോൾ റോഡിൽ ഉളള കുഴിയിൽ പെട്ട് ബൈക്കിൻ്റെ നിയന്ത്രണം പോയി റോട്ടിൽ വീണു എനിക്കു പറ്റിയ അപകടത്തിൻ്റെ ഉത്തരവാദി ഒറ്റപ്പാലം PWD AE യും മറ്റ് ഉദ്യോഗസ്ഥരും തന്നെയാണ്. ഞാൻ പല തവണ വിളിച്ച് അദ്ദേഹത്തോട് ഈ കുഴികളുടെ കാര്യം സൂചിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് അടക്കാം എന്ന് പറഞ്ഞതാണ്. ഇത് വരേയും അദ്ദേഹത്തിന് കുഴികൾ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഞാൻ വീണത്തിന് ശേഷവും അദ്ദേഹത്തിന് വിളിച്ച് പറഞ്ഞിട്ടുണ്ട്.ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്ത് നിൽക്കുകയാണെന്ന് തോന്നുന്നു. ഇതെല്ലാം ശരിയാക്കാൻ..

സർക്കാര് ഏത്ര നന്നായിട്ടും കാര്യമില്ല..

ഉദ്യോഗസ്ഥർ നന്നാവില്ല.

നേരത്തെ ഒറ്റപ്പാലം - മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണാണ് കബീറിന് പരിക്കേറ്റത്. ഒറ്റപ്പാലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഒറ്റപ്പാലം ചുനങ്ങാട് പൂളക്കുണ്ട് ഡബിൾ പോസ്റ്റിന് സമീപത്തെ കുഴിയിൽപ്പെട്ടായിരുന്നു അപകടം. ഇതിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധവും ഉയർന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി