
കോഴിക്കോട്: തിരുവമ്പാടിയിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതർ രംഗത്ത്. മുസ്ലിം ലീഗ് അച്ചടക്ക നടപടി എടുത്തവർ തിരുവമ്പാടിയിൽ യോഗം ചേരുകയാണ്. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചാണ് പരിപാടി. പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് രൂപം നൽകാനാണ് യോഗം വിളിച്ചതെന്ന് വിമത നേതാക്കൾ വ്യക്തമാക്കി.
വിമത നീക്കം നടത്തിയതായി ആരോപിച്ച് ഒൻപത് പേരെ ലീഗ് നേതൃത്വം അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ വിളിച്ചു ചേർത്തത്. തിരുവമ്പാടി ലീഗിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെയാണ് വിമതർ യോഗം ചേർന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam