അവയവ തട്ടിപ്പെന്ന പരാതി: സനൽ കുമാ‍ർ ശശീധരൻ്റെ ബന്ധു സന്ധ്യയുടെ സംസ്കാരം മാറ്റിവച്ചു

Published : Nov 12, 2020, 03:13 PM IST
അവയവ തട്ടിപ്പെന്ന പരാതി:   സനൽ കുമാ‍ർ ശശീധരൻ്റെ ബന്ധു സന്ധ്യയുടെ സംസ്കാരം മാറ്റിവച്ചു

Synopsis

 സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്കാരം നടക്കൂ.   

തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശീധരൻ്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്കാരം മാറ്റിവച്ചു. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ സംസ്കാരമാണ് സനൽ കുമാർ ശശീധരൻ പരാതിയുമായി പൊലീസിനെ സമീപിച്ച സാഹചര്യത്തിൽ മാറ്റിവച്ചത്. സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്കാരം നടക്കൂ. 

കൊവിഡ് മരണം എന്ന പേരിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സന്ധ്യയുടെ മരണത്തിൽ അവയവമാഫിയയുടെ ഇടപെടലുണ്ടെന്നും സനൽ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സന്ധ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 7-ആം തിയതിയായിരുന്നു സനൽകുമാർ ശശിധരന്റെ അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യയുടെ മരണം. അവശ നിലയിലായി ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സഹോദരനെയും ഭർത്താവിനെയും അറിയിച്ചില്ലെന്നതായിരുന്നു ആദ്യസംശയം. മൃതദേഹത്തിൽ പാടുകൾ കണ്ടതും, പൊലീസ് ആദ്യം ഇത് രേഖപ്പെടുത്തിയില്ലെന്നതും സനൽകുമാർ സംശയമായി ഉന്നയിച്ചു. 

2018ൽ ഇവർ കരൾ പകുത്തു നൽകാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതായും ഇതിൽ അവയവകച്ചവട മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സനൽകുമാർ ആവശ്യപ്പെട്ടു.  ഇതേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.  കോവിഡ് മരണമാണെന്ന് പ്രാഥമിക വിവരമുണ്ടെങ്കിലും വിശദ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കു. 

അതേസമയം സന്ധ്യയ്ക്ക് ഒരു മാസം മുൻപേ കോവിഡ് വന്നു ഭേദമായതാണെന്ന് സനൽകുമാർ ശശിധരൻ പരാതിയിൽ പറഞ്ഞിരുന്നു.   കരൾ പകുത്ത് നൽകാനുള്ള ശസ്ത്രക്രിയയ്ക്ക് സന്ധ്യ വിധേയയായതായി  തെളിഞ്ഞിട്ടുണ്ട്. കരൾ വളർന്ന് പൂർവ്വ സ്ഥിതിയിലായിട്ടുമുണ്ട്. 

കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. അവയവമാറ്റം നടന്നത് എറണാകുളത്തായതിനാൽ അവയവകച്ചവടമെന്ന ആരോപണം  മറ്റ് ഏജൻസികൾ അന്വേഷിക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. 

 

സന്ധ്യയുടെ മരണത്തെ തുടർന്നുണ്ടായ ദുരുഹതകൾ തുടരുകയാണ്. പോസ്റ്റ് മോർട്ടവും ഫോറൻസിക് പരിശോധനകളും നടത്താതെ മൃതശരീരം...

Posted by Sanal Kumar Sasidharan on Wednesday, 11 November 2020

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ