'രണ്ടാം പിണറായി സർക്കാർ പോര, മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയം'; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം

Published : Jan 15, 2022, 08:11 AM ISTUpdated : Jan 15, 2022, 01:02 PM IST
'രണ്ടാം പിണറായി സർക്കാർ പോര, മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയം'; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം

Synopsis

മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സിപിഎം (CPM) തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം. രണ്ടാം പിണറായി സർക്കാർ (Pinarayi Government) പോരെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.

മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.

Also Read: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

Also Read: 'തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് അവമതിപ്പുണ്ടാക്കി'; വിമര്‍ശനവുമായി മുഖ്യമന്ത്രി

Also Read: സിൽവർ ലൈൻ, ആരും വഴിയാധാരമാവില്ല; യുഡിഎഫിനും കേന്ദ്രത്തിനും ചൈനയ്ക്കുമെതിരെ മുഖ്യമന്ത്രി

 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം