പാർട്ടിക്കെതിരെ നിരന്തര വിമർശനം; ജി സുധാകരനെ നിയമക്കുരുക്കിൽ പൂട്ടാൻ സിപിഎം, തുടർച്ചയായി മാനനഷ്ടക്കേസ് നൽകും

Published : Sep 24, 2026, 09:35 AM ISTUpdated : Sep 24, 2026, 02:41 PM IST
g sudhakaran

Synopsis

പാർട്ടിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ജി സുധാകരനെതിരെ മാനനഷ്ടക്കേസുകൾ നൽകി നിയമക്കുരുക്കിലാക്കാൻ സിപിഎം. നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയെന്ന സുധാകരന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സജി ചെറിയാനൊപ്പം നിൽക്കുന്ന യുവനേതാക്കളുടെ ഈ പുതിയ നീക്കം.

ആലപ്പുഴ: പാര്‍ട്ടിക്കെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന ജി സുധാകരനെ നിയമക്കുരുക്കില്‍ പൂട്ടാന്‍ സിപിഎം. സുധാകരന്‍റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി 4 മാനനഷ്ടകേസുകള്‍ ഫയല്‍ ചെയ്താണ് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കളുടെ നീക്കം. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആള്‍ വരെ തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും എല്ലാത്തിനും മറുപടി കോടതിയില്‍ നല്‍കുമെന്നുമായിരുന്നു സുധാകരന്‍റെ മറുപടി.

പാര്‍ട്ടിയില്‍ നിന്നിറങ്ങിയെങ്കിലും ഇപ്പോഴും ആലപ്പുഴയിലെ പാര്‍ട്ടിക്കെതിരായ നിരന്തര വിമര്‍ശനം തുടരുകയാണ് സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന പൊതുവേദിയിലെ സുധാകരന്‍റെ നിരന്തര പ്രസ്താവനകള്‍ക്കെതിരെയാണ് സിപിഎമ്മിലെ ഒരു വിഭാഗം നിയമവഴി തേടിയിരിക്കുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്ന സാങ്കേതിക വാദമുയര്‍ത്തിയാണ് ആരോപണവിധേയരായ ജില്ലയിലെ യുവനേതാക്കള്‍ സുധാകരനെതിരെ കൂട്ടത്തോട്ടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. നഗരസഭ പ്രതിപക്ഷ നേതാവ് വിജി വിഷ്ണുവും, ഡിവൈഎഫ്ഐ ജില്ലാ മുന്‍ പ്രസിഡന്‍റ് അനസ് അലിക്കും പിന്നാലെയാണ് കരുനാഗപ്പളളിയില്‍ തന്‍റെ ഉടമസ്ഥതയിലുളള ലോറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ച കേസിലെ ആരോപണ വിധേയനായ ഷാനവാസും സുധാകരനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

ജില്ലയിലെ പാര്‍ട്ടിയില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കളാണ് സുധാകരനെതിരെ നിയമയുദ്ധം തുടങ്ങിയിരിക്കുന്നതെന്നതുമാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ സിപിഎം നേതാക്കളുടെ മാനനഷ്ട കേസ് മൈന്‍‍ഡ് ചെയ്യാതെ പൊതുവേദിയിലെ സിപിഎം വിമര്‍ശനം തുടരുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും വിധമുളള ചില നീക്കങ്ങള്‍ സുധാകരനില്‍ നിന്നുണ്ടാകുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് സ്പോൺസർ ചിപ്സൺ ഏവിയേഷൻ; യാത്രച്ചെലവ് 19.88 ലക്ഷം രൂപ, വിമാന ഉടമ ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്
മാസപ്പടി കേസ്: കർത്തയുടെ ഡയറിയിൽ ഇന്നത്തെ മുഖ്യമന്ത്രിക്കും കാശ് കൊടുത്തിട്ടുണ്ടോയെന്ന് സംശയം; രാജീവ് ചന്ദ്രശേഖർ