
കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഇഡി/ ഇൻകം ചാക്സ് ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട് നൽകി. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് നൽകി. നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ് പൊലീസിൻ്റെ ലക്ഷ്യം. ആൻ്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam