മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം: അടൂർ പ്രകാശിനെ തള്ളാതെ കെപിസിസി പ്രസിഡ‍ന്റ്, കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം

Published : Oct 02, 2026, 11:55 AM ISTUpdated : Oct 02, 2026, 11:58 AM IST
Sunny Joseph

Synopsis

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ വിമർശനത്തെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളാത്തത് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. എഐസിസിക്ക് പരാതി നൽകുമെന്ന അടൂർ പ്രകാശിന്റെ നിലപാടിൽ ഉചിതമായ നടപടി ഉണ്ടാകട്ടെയെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അവർ അതിൽ ഉചിതമായ നടപടി സ്വീകരിക്കട്ടെ. അടൂർ പ്രകാശ് മുതിർന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. മുഖ്യമന്ത്രിയുമായും യുഡിഎഫ്. കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതി സംബന്ധിച്ച് താൻ കക്ഷിയല്ല. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബി.ജെ.പി., സി.പി.എം. പ്രവർത്തകർ മനഃപൂർവം സംഘടിത ആക്രമണം നടത്തുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണം ബി.ജെ.പി, സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ്. ഇത് കേവലം കരിങ്കൊടി കാണിക്കലല്ല, മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ജനകീയമായി മുന്നോട്ട് പോകുകയാണ്.

സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങൾ, തോൽവി, കേസുകളിലെ അന്വേഷണം എന്നിവയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബോധപൂർവം ആക്രമണം അഴിച്ചുവിടുന്നത്. ദേശീയ തലത്തിൽ ബി.ജെ.പി. പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അപകടപ്പെടുത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ നടപടികൾക്കെതിരെ ദേശീയ തലത്തിൽ സമരം നടക്കുകയാണ്. ഇത് വഴിതിരിച്ചുവിടാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പി, സി.പി.എം. നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ഈ ആക്രമണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എന്ത് കാര്യമുണ്ടായാലും കെ.സിയുടെ അക്കൗണ്ടില്‍ ചേർക്കാനുള്ള ശ്രമം; അഭിപ്രായം പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് അനിൽകുമാർ
പിണറായി സർക്കാറിന്‍റെ വഴിയേ സതീശൻ സർക്കാറും; ബജറ്റ് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൺസൾട്ടൻസി കമ്പനിക്ക്, വിശദീകരണം നൽകിയില്ല