റോഡ് മുറിച്ചുകടക്കവേ ബസിനെ മറികടന്നെത്തിയ ബാങ്കിന്‍റെ വാഹനം ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Apr 26, 2025, 02:51 PM IST
റോഡ് മുറിച്ചുകടക്കവേ ബസിനെ മറികടന്നെത്തിയ ബാങ്കിന്‍റെ വാഹനം ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഭാസ്കരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി.ജി നിവാസിൽ ഭാസ്കരൻ(72) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് വൈകുന്നേരം  4.30 ഓടെ മടങ്ങുകയായിരുന്നു. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഭാസ്കരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്ക്കരനെ കേശവപുരം സി.എച്ച്. സിയിൽ എത്തിച്ചു. അവിടെ നിന്നും 
പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കിളിമാനൂർ പൊലീസ് കേസ് എടുത്തു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം