ഇരുട്ടടി: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം കൂടി

Published : Jul 08, 2019, 03:17 PM ISTUpdated : Jul 08, 2019, 06:50 PM IST
ഇരുട്ടടി: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം കൂടി

Synopsis

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. 

2019 – 22 കാലത്തേക്കാണ് വർധന. ഇതിന് മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് വർധിപ്പിച്ചത്.

  • 6.8% ശരാശരി വർദ്ധനയാണ് വൈദ്യുതി നിരക്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
  • നിരക്ക് വര്‍ധനവിലൂടെ ഒരു വർഷം 902 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും
  • ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനവ് ബാധകമല്ല
  • 50 യൂണിറ്റിന് പ്രതിമാസം 30 രൂപ എന്നത് 35 രൂപയായി ഉയരും
  • ഫിക്സഡ് ചാർജിനും സ്ലാബ് സമ്പ്രദായം നിലവില്‍ വരും
  • ഇതുവരെ ഒരു ഫെയിസിന് 30 രൂപയും ത്രിഫെയിസിന് 80 രൂപയുമായിരുന്നു
  • 125 യൂണിറ്റ് ഉപയോഗിക്കുന്ന ആൾക്ക് ശരാശരി 60 രുപ കൂടും
  • 100 യൂണിറ്റ് ഉപയോഗിക്കുന്ന ആൾക്ക്  42 രൂപയുടെ വർദ്ധന
  • 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഫിക്സഡ് ചാർജ് 30 ൽ നിന്ന് 35 ആയി ഉയർത്തി. ത്രി ഫെയിസ് 80 ൽ നിന്ന് 90
  • 50 യൂണിറ്റ് വരെ യൂണിറ്റ് ചാര്‍ജ് 2.90 ൽ നിന് 3.15 ആയി
  • 51 യൂണിറ്റ് മുതല്‍ 100 യൂണിറ്റ് വരെ 3.40 ൽ നിന്ന് 3.70
  • 101 യൂണിറ്റ് മുതല്‍ 150 വരെ  4.50 ൽ നിന്ന് 4.80 ആയി
  • 151 യൂണിറ്റ് മുതല്‍ 200 വരെ 6.10 ൽ നിന്ന് 6.40 ആയി
  • 201 യൂണിറ്റ് മുതല്‍ മുതൽ 250 വരെ 7.30 ൽ നിന്ന് 7.80 ആയി
  • ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 11.4% വർധനയാവും വൈദ്യുതി ബില്ലില്‍ വരിക
  • ലോ ടെൻഷർ ഉപഭോക്താകള്‍ക്ക് 5.7% ശതമാനം വര്‍ധനയുണ്ടാവും
  • ഹൈടെൻഷൻ ഉപഭോക്താകള്‍ക്ക് 6.1% ശതമാനം വര്‍ധനയുണ്ടാവും
  • കൊമേഴ്സ്യൽ ഉപഭോക്താകള്‍ക്ക് 3.3% ശതമാനം വര്‍ധനയുണ്ടാവും

  • കണക്റ്റഡ് ലോഡ് 10 കിലോവാട്ട്  മാസം 20 രൂപ വർധന
  • 10 മുതൽ 20 കിലോവാട്ട് വരെ വര്‍ധനയില്ല
  • 20 കിലോവാട്ടിന് മുകളിൽ 20 രൂപ

  • 10 കിലോവാട്ടിന് 50 രൂപയുടെ വര്‍ധന
  • 10 മുതൽ 20 വരെ 40 രൂപയുടെ വര്‍ധന
  • 20 ന് മുകളിൽ 45 രൂപയുടെ വര്‍ധന

നിരക്ക് വര്‍ധന ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി