
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് പഴകിയതും പുഴു അരിച്ചതുമായ മീൻ പിടിച്ചെടുത്തു. കരുനാഗപ്പള്ളി മത്സ്യച്ചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം എന്നിവിടങ്ങളില്‍ വില്പനക്ക് വച്ചിരുന്ന പഴകിയ ചൂര, കരിമീൻ എന്നിവയാണ് കരുനാഗപ്പള്ളി നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
കരിമീനില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മത്സ്യത്തിന്‍റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. പഴകിയ അൻപത് കിലോഗ്രാം മത്സ്യമാണ് സംയുക്തപരിശോധനയില്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി നഗരസഭ പരിധിയില്‍പ്പെടുന്ന മത്സ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam