എം ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ, അസുഖം തട്ടിപ്പെന്ന് വ്യക്തമായെന്നും കസ്റ്റംസ്

By Web TeamFirst Published Oct 20, 2020, 1:17 PM IST
Highlights

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്

കൊച്ചി: ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ  മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്തു ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു.

click me!