
മലപ്പുറം : മലപ്പുറത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന്റെ പേരിലുള്ള വനം വകുപ്പിന്റെ മരം മുറി താൽക്കാലികമായി നിർത്തി. കൂടിയാലോചനകൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കാൻ വനം മന്ത്രി നിർദേശം നൽകി.നിലമ്പൂരിലെ മരം മുറി പ്രദേശത്ത് ഇന്നലെ
രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാവൽ കിടന്നു.
വന ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.വനം മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു.ഓഫീസ് കെട്ടിട നിർമ്മാണത്തിനു നബാർഡ് വഴി ലഭിച്ച ഫണ്ട് പാഴാകാതിരിക്കാനാണ് തിടുക്കത്തിൽ മരം മുറിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ വനം മന്ത്രിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് മരം മുറി നിർത്തിവെക്കാൻ വനം മന്ത്രി നിർദേശം നൽകി. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ചർച്ചകൾക്ക് ശേഷം തുടർനടപടി തീരുമാനിക്കും.മുറിച്ചിട്ട മരങ്ങൾ വനം ഡിപ്പോയിലേക്ക് മാറ്റും.
മരം മുറിച്ചതിനു സമീപം യൂത്ത് കോൺഗ്രസ് ഇന്നലെ രാത്രി കാവൽ പന്തൽ കെട്ടി.വരും ദിവസങ്ങളിലും രാത്രി സമയം പന്തലിൽ കാവൽ കിടക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.ഇന്നലെ രണ്ടു മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമം യുവജന സംഘടനകൾ തടഞ്ഞിരുന്നു
വനം ദ്രുതകര്‍മ്മസേനയ്ക്ക് ഓഫീസ്; പഴക്കം ചെന്ന 25 ഓളം മരങ്ങള്‍ മുറിച്ച് മാറ്റി വനംവകുപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam