അരമണിക്കൂറിൽ പലിശ രഹിത വായ്പ റെഡി! കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, കേസെടുത്തു

Published : Feb 22, 2025, 06:36 PM IST
അരമണിക്കൂറിൽ പലിശ രഹിത വായ്പ റെഡി! കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, കേസെടുത്തു

Synopsis

കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശക്ക് 30 മിനുട്ടിനുള്ളിൽ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം.

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസ്. കെഎഫ്സി യുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ്  കേസെടുത്തത്. കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ്.

ഇതിലുണ്ടായിരുന്ന ഫോണ്‍ നമ്പറിൽ വിളിച്ചവരോട് പലിശ രഹിത വായ്പ അനുവദിക്കുന്നതിന് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടെന്നാണ് കെഎഫ്സിക്ക് കിട്ടിയ വിവരം. ഫോണ്‍ നമ്പറിന്‍റെ ലൊക്കേഷൻ പഞ്ചാബിലെ ലുധിയാനയാണെന്ന് കണ്ടെത്തി. പോസ്റ്റിന്‍റെ വിവരങ്ങള്‍ തേടി മെറ്റയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനുട്ടിനുള്ളിൽ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. പേജിലിട്ടിരുന്ന വീഡിയോയിൽ കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ ലോഗോയും ഉപയോഗിച്ചിരുന്നു. 

കൊല്ലത്ത് റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്‍; പ്രതികൾ പിടിയിൽ, ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം