മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ സൈബർ പോര്; ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ

Published : Apr 25, 2026, 12:02 PM IST
vimala binu

Synopsis

മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു. മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തെ വി ഡി സതീശൻ ഗ്രൂപ്പിലെ പ്രധാനിയാണ് വിമല. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കെതിരെ സൈബർ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്തെന്ന തരത്തിൽ ചില സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമല പരാതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എംഎൽഎ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി