ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം: കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യുഡി

Published : May 05, 2023, 09:26 AM IST
ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം: കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യുഡി

Synopsis

മത്സ്യത്തൊഴിലാളിയായ ജോയ് ബുധനാഴ്ച രാത്രി 10 മണിക്കാണ് കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്. അതിന് മുമ്പ് തന്നെ അതായത് 9.15ന് ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു. 

കായംകുളം: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെ ന്യായീകരിച്ച് റോഡ് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി എൻജീനീയറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളിയായ ജോയ് ബുധനാഴ്ച രാത്രി 10 മണിക്കാണ് കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്. അതിന് മുമ്പ് തന്നെ അതായത് 9.15ന് ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു. ഇത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്നും പിഡബ്ല്യുഡി എൻജിനീയർ ഷാഹി സത്താർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.

എന്നാൽ, അപായ ബോർഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും റോഡിന് കുറുകെ ടേപ്പ് വെച്ചത് അപകടത്തിന് ശേഷമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ഉദ്യോഗസ്ഥ വീഴ്ചബോധ്യപ്പെട്ടാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ