കായംകുളത്തും സിപിഎമ്മില്‍ നഗ്ന ദൃശ്യ വിവാദം; നഗ്ന വീഡിയോ കോള്‍ ചെയ്ത് ലോക്കൽ കമ്മിറ്റി അംഗം

Published : May 05, 2023, 09:00 AM ISTUpdated : May 06, 2023, 09:09 AM IST
കായംകുളത്തും സിപിഎമ്മില്‍ നഗ്ന ദൃശ്യ വിവാദം; നഗ്ന വീഡിയോ കോള്‍ ചെയ്ത് ലോക്കൽ കമ്മിറ്റി അംഗം

Synopsis

കായംകുളത്തെ സിപിഎമ്മിന്‍റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്. ഈ നേതാവാണ് ബാലസംഘത്തിൻ്റെ വേനൽത്തുമ്പി കലാജാഥയുടെ കൺവീനർ.

ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുമ്പ് കായംകുളത്തും സമാന വിവാദം. വീഡിയോ കോളിൽ യുവതിയുടെ നഗ്നത കാണുന്ന കായംകുളത്തെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ദൃശ്യമാണ് സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പേയാണ് കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പാര്‍ട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കണ്‍വീനര്‍ കൂടിയാണിയാള്‍.

ഇതോടൊപ്പമാണ് കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം യേശുദാസന്‍റെ വിവാദ വാട്സ്അപ് സന്ദേശവും പുറത്ത് വന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിമയമനങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. തൊഴിലവസരങ്ങള്‍ പരമാവധി ഹിന്ദു ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യണെമെന്നാണ് ഒഴിവുകളുടെ അറിയിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് യേശുദാസന്‍ ആവശ്യപ്പെടുന്നത്.

Also Read: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി; സിപിഎം നേതാവിനെ പാർട്ടി സസ്പെന്റ് ചെയ്തു

സിപിഎമ്മിന് ക്രിസ്ത്യന്‍ ഗ്രൂപ്പ്, മുസ്ലിം ഗ്രൂപ്പ്, ഹിന്ദു ഗ്രൂപ്പ് എന്നിങ്ങിനെ ഇല്ലെന്നും നിങ്ങളെങ്ങനെ ഏരിയാ കമ്മിറ്റി അംഗമായി എന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മര്‍ദ്ദിച്ചതിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ബിപിന്‍ സി ബാബുവിനെ ഇന്നലെയാണ് സിപിഎം ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഭാര്യ മിനീസ ജബ്ബാര്‍ മൂന്ന് മാസം നല്‍കിയ പരാതി സിപിഎം ജില്ലാ നേതൃത്വം പൂഴ്ത്തിവെച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ളവരെ രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടി എടുക്കാന്‍ തയ്യാറായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്