ജാമ്യമില്ലാ കേസ്: ഡിസിസി പ്രസിഡൻ്റ് ഷിയാസിനും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കുമെതിരെ പൊലീസ് നടപടി

Published : Jan 22, 2025, 12:08 PM IST
ജാമ്യമില്ലാ കേസ്: ഡിസിസി പ്രസിഡൻ്റ് ഷിയാസിനും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കുമെതിരെ പൊലീസ് നടപടി

Synopsis

കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസുകാരെ ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ  വകുപ്പുകളാണ് ചുമത്തിരിക്കുന്നത്.  കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പോലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം. മൂവാറ്റുപുഴ ഡിവൈഎസ്പിയോട് ഡിസിസി വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K