
കോഴിക്കോട്: പയ്യോളിയിൽ കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ഖബറിൽ നിന്നും പുറത്തെടുക്കുന്നത്. വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നതിനാണ് മൃതദേഹം പുറത്തെടുത്തത്. മുഹമ്മദിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന മുഹമ്മദിനെ കഴിഞ്ഞ മാസം 26നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam