കണ്ണൂരിലെ വയോധികയുടെ മരണം; പേരമകനെതിരെ കൊലക്കുറ്റം ചുമത്തി, മരണകാരണം തലക്കേറ്റ ക്ഷതം, ആന്തരിക രക്തസ്രാവം

Published : May 22, 2025, 06:08 PM ISTUpdated : May 22, 2025, 06:14 PM IST
കണ്ണൂരിലെ വയോധികയുടെ മരണം; പേരമകനെതിരെ കൊലക്കുറ്റം ചുമത്തി, മരണകാരണം തലക്കേറ്റ ക്ഷതം, ആന്തരിക രക്തസ്രാവം

Synopsis

പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്.

കണ്ണൂർ: പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്.  88 കാരി കാർത്ത്യായനിയാണ് കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തലയ്ക്കേറ്റ ക്ഷതത്തിലുണ്ടായ ആന്തരിക രക്ത സ്രാവമാണ് മരണ കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു കാർത്യായനി. വയോധികയെ മർദ്ദിച്ച കേസിൽ പേരമകൻ റിജുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്