കെഎസ്ഇബി ജീവനക്കാരന്‍റെ മരണം; പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രതിഷേധം

Published : Apr 16, 2026, 10:54 PM ISTUpdated : Apr 16, 2026, 11:02 PM IST
kseb protest

Synopsis

പാറശ്ശാലയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴ‍ഞ്ഞുവീണത്.

തിരുവനന്തപുരം: പാറശ്ശാലയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴ‍ഞ്ഞുവീണത്. ആശുപത്രിയുടെ തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം. ജോലിക്കിടെ കുഴഞ്ഞു വീണ സന്തോഷിനെ ഉടൻ തന്നെ സമീപത്തുള്ള പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സന്തോഷിന് പ്രാഥമിക ചികിത്സ കൃത്യമായി നൽകിയില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. ഓക്സിജൻ നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച ബന്ധുക്കള്‍ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല. പിന്നാലെ പൊലീസ് സ്ഥലത്തെത്തി അനുനയ ചർച്ച നടത്തി. പരാതി പരിശോധിക്കാമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയും പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. തുടര്‍ന്നാണ് രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരനാണ് സന്തോഷ്. സന്തോഷിന്‍റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. അടുത്തിടെയാണ് പാറശ്ശാല താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. മതിയായ സൗകര്യങ്ങളില്ലാതെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോസ്റ്റൽ വോട്ട് നിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ