
തലശ്ശേരി: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോ. അഞ്ജലി പൊതുവാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് അനസ്തീഷ്യ നൽകിയത് ഡോ. അഞ്ജലി ആയിരുന്നു.
ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി അനസ്തീഷ്യ നൽകുന്നത് അനിവാര്യമായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം. എന്നാൽ കേസിൽ ചികിത്സാ പിഴവ് പരിശോധിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam