പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Jul 25, 2022, 3:13 PM IST
Highlights

 മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 

കണ്ണൂര്‍:  പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ  ജിംനേഷിന്‍റെ  മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 

പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനുണ്ടയിൽ സിപിഎം - ബിജെപി സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി പ്രവർത്തകനായ സഹോദരനെ പരിചരിക്കാനെത്തിയതായിരുന്നു ജിംനേഷ്.  പാനുണ്ടയിൽ കൊടി തോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സംഭവ സ്ഥലത്ത് ജിമ്നേഷിനും മർദനമേറ്റിരുന്നതായി ബി ജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് ആരോപിച്ചു. 

Read Also; സിപിഎം ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകർത്തു; ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; പൊലീസിനെ സമീപിച്ച് ഇരുകൂട്ടരും

തിരുവനന്തപുരം വട്ടിയൂർക്കാവിൽ സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്ഡി വൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രിഅടിച്ചുതകർത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂർക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. (കൂടുതല്‍ വായിക്കാം..)

Read Also: എകെജി സെൻ്റർ ആക്രമണം: പ്രതിക്കും സഹായിക്കും സിപിഎം ബന്ധം? അന്വേഷണം അട്ടിമറിച്ചെന്ന് സൂചന

എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം.

എകെജി സെന്റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂൺ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെൻ്ററിൽ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയമുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്. (വിശദമായി വായിക്കാം...)

Read Also: പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ പ്രതിരോധിക്കുന്ന സംഘടന, എന്തിന് ദേശവിരുദ്ധരെന്ന് വിളിക്കുന്നു: ആർജെഡി നേതാവ്

click me!