നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർഎസ്എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്ന് തെളിയും. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പ‌ട്ന: പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് രം​ഗത്തെത്തിയ ആർജെഡി സംസ്ഥാന അധ്യക്ഷൻ ജ​ഗദാനന്ദ് സിങ് വിവാ​ദത്തിൽ. ആർഎസ്എസിനെ പ്രതിരോധിക്കാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ആശുപത്രി സുരക്ഷാ കേന്ദ്രമായി കാണുന്നു'; അറസ്റ്റിലായ ബംഗാൾ മന്ത്രിക്കെതിരെ ഇഡി; രേഖകളിൽ ആരോഗ്യവാനെന്നും വാദം

നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർഎസ്എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്ന് തെളിയും. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്.

ഹംദാനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ, കൊലക്കുറ്റം ചുമത്തി അറസ്റ്റ്; ഡോക്ടറുടെ സംശയം നിർണായകമായി

പാകിസ്ഥാനിലെ ആളുകളോട് ഫോണിൽ സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി രം​ഗത്തെത്തി. ദേശവിരുദ്ധരെ പിന്തുണച്ചതിന് ജഗദാനന്ദ് സിംഗിനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം ബിജെപിയും ആർജെഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു. നേരത്തെ പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്ത ഉന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥനും വിവാദത്തിലായിരുന്നു. ഒടുവിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു. 

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; ഒൻപത് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ ഇതുവരെ 26 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. കേസിൽ 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ ഫോട്ടോകൾ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.