മദ്യക്കുപ്പി ഡിപ്പോസിറ്റ് പദ്ധതി തുടരാൻ തീരുമാനം; എക്സൈസ് മന്ത്രി എം ലിജുവിന് നന്ദി അറിയിച്ച് എംബി രാജേഷ്

Published : Aug 07, 2026, 07:54 PM IST
kerala  bevco to use special QR codes hologram in liquor bottle to ensure security

Synopsis

മദ്യം വാങ്ങുമ്പോൾ 20 രൂപ ഡിപ്പോസിറ്റ് വാങ്ങി, കുപ്പി തിരികെ നൽകുമ്പോൾ പണം മടക്കി നൽകുന്ന പദ്ധതി തുടരാൻ സർക്കാർ തീരുമാനിച്ചു. പ്ലാസ്റ്റിക് മലിനീകരണം തടയാൻ ലക്ഷ്യമിട്ട ഈ പദ്ധതി നിർത്തലാക്കാനുള്ള നീക്കത്തിൽ എക്സൈസ് മന്ത്രി എം. ലിജു ഇടപെടുകയായിരുന്നു. ഈ തീരുമാനത്തെ എം.ബി. രാജേഷ് അഭിനന്ദിച്ചു.

തിരുവനന്തപുരം: മദ്യം വാങ്ങുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും, കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ ആ തുക മടക്കി നൽകാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതി തുടരാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് എം.ബി. രാജേഷ്. പ്ലാസ്റ്റിക് മലിനീകരണം തടയാൻ ലക്ഷ്യമിട്ട പദ്ധതി വേണ്ടെന്നുവെക്കാനുള്ള തീരുമാനത്തിൽ സമയോചിതമായി ഇടപെട്ട എക്സൈസ് മന്ത്രി എം. ലിജുവിന് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.

മദ്യം വാങ്ങുമ്പോൾ ഒരു മദ്യക്കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ ആ ഡിപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതി തുടരാൻ തീരുമാനിച്ച എക്സൈസ് മന്ത്രി എം. ലിജുവിന് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ച് എംബി രാജേഷ്. ഈ വിഷയത്തിൽ എംബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാൻ ലക്ഷ്യമിട്ടാണ് എൽഡിഎഫ് സർക്കാർ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരുന്നത്. കേരളത്തിൽ പ്രതിവർഷം ബെവ്കോ പുറത്തിറക്കുന്ന ഏകദേശം 70 കോടി മദ്യക്കുപ്പികളിൽ 80 ശതമാനവും പ്ലാസ്റ്റിക് കുപ്പികളാണ്. ഇത്രയും വലിയ അളവിലുള്ള മദ്യക്കുപ്പികൾ വലിച്ചെറിയുന്നതിന് പകരം തിരിച്ചെത്തുകയും ശാസ്ത്രീയമായ റീസൈക്ലിങ്ങിന് വിധേയമാവുകയും ചെയ്യുന്നത് വലിയൊരു നേട്ടമായിരുന്നുവെന്ന് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഈ പദ്ധതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന വാർത്ത ഇന്ന് രാവിലെ പത്രത്തിൽ കണ്ടപ്പോൾ നിരാശ തോന്നിയിരുന്നുവെങ്കിലും എക്സൈസ് മന്ത്രി എം. ലിജു ഇടപെട്ട് പദ്ധതി തുടരാൻ തീരുമാനിച്ചതായി അറിഞ്ഞതായി എം.ബി. രാജേഷ് വ്യക്തമാക്കി. കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണിതെന്നും, വിഷയത്തിൽ സമയോചിതമായി ഇടപെടുകയും തുടരാനുള്ള ശരിയായ തീരുമാനമെടുക്കുകയും ചെയ്ത എക്സൈസ് മന്ത്രി എം. ലിജുവിന് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ മൈക്രോ പ്ലാൻ പദ്ധതിക്ക് തുക അനുവദിച്ചു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് കോടി 21 ലക്ഷം
'ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു'; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ