ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഇൗഴവ സമുദായമെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഇൗഴവ സമുദായം. ഇൗഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ് പൂജകൾ നടത്തുന്നത്. പൂണൂൽ ധരിച്ചാലെ പൂജകൾ ശരിയാകു എന്നാണ് ഇൗഴവർ വിശ്വസിക്കുന്നത്. ബ്രാഹ്മണ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയാണ് ഇഎംഎസ് ഉൾപ്പെടെ എതിർത്തിട്ടുള്ളതെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

