ജന്മനാടിന് കൈത്താങ്ങായി ദില്ലി മലയാളികൾ; ന​ഗരത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി

Published : Aug 14, 2019, 10:27 AM ISTUpdated : Aug 14, 2019, 10:30 AM IST
ജന്മനാടിന് കൈത്താങ്ങായി ദില്ലി മലയാളികൾ; ന​ഗരത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി

Synopsis

എംയിസ് കൂടാതെ സുപ്രീംകോടതി അഭിഭാഷകരുടെ നേത്യത്വത്തിലും ശേഖരണകേന്ദ്രങ്ങൾ പ്രവർ‍ത്തിക്കുന്നുണ്ട്.

ദില്ലി: പ്രളയത്തിൽ അകപ്പെട്ട സഹോദരങ്ങൾക്കായി വീണ്ടും ഉണർന്നു പ്രവർത്തിക്കുകയാണ് ദില്ലിയിലെ മലയാളികൾ. ഇതിന്റെ ഭാ​ഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി. പരമാവധി സാധനങ്ങൾ ശേഖരിച്ച് നാട്ടിലെത്തിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ദില്ലി എംയിസിലെ മെഡിക്കൽ വിദ്യാർ‍ത്ഥികളും നേഴ്സിംഗ് സമൂഹത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിക്കുന്നത്. കഴിഞ്ഞ തവണത്തെ മഹാപ്രളയത്തിൽ 2000 ടണ്ണോളം ആവശ്യസാധനങ്ങൾ എംയിസിലെ മലയാളികളായ ജീവനക്കാർ എത്തിച്ചു നൽകിയിരുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഇത്തവണ കൂടുതലായി ഇവർ ശേഖരിക്കുന്നത്. 

രാവിലെ ഏട്ടു മുതൽ വൈകുന്നേരം ആറ് വരെ സാധനങ്ങൾ നൽകാം. ഞാറാഴ്ച്ചയോടെ സാധനങ്ങൾ കേരളത്തിൽ എത്തിക്കാനാണ് ശ്രമം. എംയിസ് കൂടാതെ സുപ്രീംകോടതി അഭിഭാഷകരുടെ നേത്യത്വത്തിലും ശേഖരണകേന്ദ്രങ്ങൾ പ്രവർ‍ത്തിക്കുന്നുണ്ട്. കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായോ ഡ്രാഫ്റ്റായോ പണം നേരിട്ട് സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''