ഡെങ്കിപ്പനിയിൽ ആശങ്ക വേണ്ട; വകഭേദം പുതിയതല്ലെന്നും, തീവ്രത കൂടിയതെന്നും മന്ത്രി

Published : Sep 20, 2021, 10:11 PM IST
ഡെങ്കിപ്പനിയിൽ ആശങ്ക വേണ്ട; വകഭേദം പുതിയതല്ലെന്നും, തീവ്രത കൂടിയതെന്നും മന്ത്രി

Synopsis

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണമടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡെങ്കിപ്പനിബാധയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇന്ന് വൈകുന്നേരം സെക്രട്ടേറിയേറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡെങ്കി-2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി, ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് വ്യക്തമാക്കി.

ഡെങ്കിപ്പനിയില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ 4 വകഭേദങ്ങളുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നാല് വകഭേദങ്ങളിലും വെച്ച് ഡങ്കി രണ്ടാണ് തീവ്രത കൂടിയ രോഗം. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപന സമയത്ത് ഡെങ്കി രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണമടഞ്ഞു. ഈ വർഷം ഇതുവരെ 2421 പേർക്ക് സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഈ വർഷം ആകെ 24 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല, തകര്‍ത്തുകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്', നടപടിയുണ്ടാകുമെന്ന് എംവി ജയരാജൻ
വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്, ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂർത്തിയായി; 4 ഭാഷകളിലായി 597 ടൈറ്റിലുകൾ റെഡി