മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ട് പേർ കോഴിക്കോട്ട് പിടിയിൽ

Published : Sep 20, 2021, 10:03 PM IST
മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ട് പേർ കോഴിക്കോട്ട് പിടിയിൽ

Synopsis

കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ്  രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. 

കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍പ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കല്‍ക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ്  രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കല്‍ക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേര്‍ക്കും 18 വയസുമാണ് പ്രായം.

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി; ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ഇവര്‍ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിയും വെച്ചിരുന്നു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി.ഡി. സതീശനെ വിളിച്ച് അഭിനന്ദിച്ചോ.... വാര്‍ത്തയില്‍ വ്യക്തത വരുത്തി സച്ചിന്‍ പൈലറ്റ്
കാത്തിരിപ്പിന് വിരാമമാകുന്നു; എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ, പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്ന് പ്രഖ്യാപിക്കും