'ഓപ്പറേഷന്‍ രുചി'യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ലക്ഷ്യം ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങള്‍

Web Desk   | Asianet News
Published : Dec 18, 2019, 05:19 PM ISTUpdated : Dec 18, 2019, 05:21 PM IST
'ഓപ്പറേഷന്‍ രുചി'യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ലക്ഷ്യം ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങള്‍

Synopsis

ബേക്കറി ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നത് ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലാണ്. അതുകൊണ്ട് തന്നെയാണ് ബേക്കറി നിര്‍മ്മാണ  കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമായത്

കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര കാലമായതോടെ ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കേരളത്തിലുടനീളം ഓപ്പറേഷന്‍ രുചി എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

ബേക്കറി ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നത് ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലാണ്. അതുകൊണ്ട് തന്നെയാണ് ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമായത്. ഓപ്പറേഷന്‍ രുചി എന്ന പേരില്‍ കേരളത്തിലുടനീളം 42 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ബേക്കറി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിലാണിത്. നിര്‍മ്മാണ ശാലകളിലെ ശുചിത്വം, ഉപയോഗിക്കുന്ന എണ്ണ, കൃത്രിമ നിറങ്ങള്‍, വെള്ളം എന്നിവയെല്ലാമാണ് പരിശോധിക്കുന്നത്.

ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയക്കും. ഗുരുതരമായ പ്രശ്നങ്ങളുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉടന്‍ അടപ്പിക്കുകയും ചെയ്യും. ഈ മാസം 22 വരെ അന്തര്‍ ജില്ലാ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.അതിന് ശേഷം 31 വരെ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ