കള്ളൻ വിജയൻ‍ ലേഖനമില്ല; വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Published : Jul 20, 2026, 06:21 AM IST
vs achudanandan

Synopsis

വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല

തിരുവനന്തപുരം: വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓർമക്കുറിപ്പ്. കെവി സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. ഇന്നലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വാരാന്ത പതിപ്പ് പുറത്തിറക്കിയിരുന്നില്ല.

കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം വാരാന്തപ്പതിപ്പിൽ ഉണ്ടായിരുന്നതാണ് പ്രശ്നത്തിന് കാരണം. എന്നാൽ ഇന്ന് ഇറങ്ങിയ വാരാന്തപ്പതിപ്പിൽ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം ഇല്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് കള്ളൻ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാരാന്തപ്പതിപ്പിൽ നിന്നും ലേഖനം ഒഴിവാക്കുകയായിരുന്നു.

അതേസമയം, ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്‍. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പറയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.

വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിലായിരുന്നു വിവാദം. 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. എന്നാൽ കള്ളൻ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കിയിട്ടേ ഇല്ലെന്നാണ് ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ എം സ്വരാജ് വിശദീകരിച്ചത്. എന്നാൽ സ്വരാജിന്‍റെ വിശദീകരണം പൂർണമായി നിഷേധിച്ച 'കള്ളൻ വിജയൻ' എന്ന് വിളിക്കുന്ന പുല്ലംപാറയിലെ നാടകപ്രവർത്തകൻ, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസിൽ മഞ്ഞുരുകുന്നു; ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി, ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും
സ്പെയിനിലും അര്‍ജന്റീനയിലും സ്കൂളുകൾക്ക് അവധിയില്ല, കേരളത്തിലെ മാനദണ്ഡം എന്താണ്, അവധി നൽകിയതിൽ ചോദ്യങ്ങളുമായി എൻടിയു നേതാവ്