കണ്ഠരര് രാജീവരരുടെ കൈവശമുള്ള ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക്

Published : Oct 29, 2025, 06:09 PM IST
Sabarimala - vaji vahanam

Synopsis

വിദഗ്ധ പരിശോധനക്കു ശേഷമായിക്കും വാജിവാഹനം തിരികെയെടുക്കുക. 2017ലാണ് പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിച്ചത്. ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു.

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരരുടെ കൈവശമുണ്ടായിരുന്ന പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകിയത്. 2017 ൽ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോഴാണ് പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെവാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നൽകിയിരുന്നു.

2017 ലാണ് പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിച്ചത്. ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. വിദഗ്ധ പരിശോധനക്കു ശേഷമായിക്കും വാജിവാഹനം തിരികെയെടുക്കുക. പ്രതിദിനം 90,000 തീർത്ഥാടകർക്ക് ദർശനം അനുവദിക്കാനും ബോർഡ് യോഗം തീരുമാനിച്ചു. 70,Ooo പേർക്ക് വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാം. 20,0oo പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും അവസരമൊരുക്കും. നവംബർ 1 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് ദേവസ്വം ബോ‍ഡ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിക്ഷിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ; ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിലെ പ്രതി നിഷാദ് പുറത്ത്
ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ; ആക്രമിച്ചത് 'വീട്ടിലെ ചെടിച്ചടികൾ പൊട്ടിച്ചെന്ന് സംശയിച്ച്'