തമിഴിൽ ദൃഢപ്രതിജ്ഞ, ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Published : Jun 02, 2021, 09:09 AM ISTUpdated : Jun 02, 2021, 01:28 PM IST
തമിഴിൽ ദൃഢപ്രതിജ്ഞ, ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Synopsis

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. എന്നാല്‍, വീണ്ടും തമിഴിൽ തന്നെയായിരുന്നു എംഎൽഎയുടെ സത്യപ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിൽ രാവിലെ എട്ടരയ്ക്കായിരിരുന്നു സത്യപ്രതിജ്ഞ. തമിഴിൽ ദൃഢപ്രതിജ്ഞയാണ് ചെയ്തതത്. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. 

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. ഇത് ചട്ട ലംഘനമാണെന്ന് കണ്ടതിന് തുടർന്നാണ് വീണ്ടും സതൃപ്രതിജ്ഞ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. എന്നാല്‍, വീണ്ടും തമിഴിൽ തന്നെയായിരുന്നു എംഎൽഎയുടെ സത്യപ്രതിജ്ഞ ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ