ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനരും അമ്മയും തമ്മിലുള്ള കേസ് ഒത്ത് തീര്‍ന്നു; 30 ലക്ഷം അമ്മയ്ക്ക് നൽകണം

By Web TeamFirst Published Jun 17, 2019, 3:40 PM IST
Highlights

, 41 ലക്ഷം രൂപയും കാറും മോഹനർ തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്.രാവിലെ കേസ് പരിഗണിച്ചപ്പോൾ മധ്യസ്ഥതയിൽ കേസ് തീർപ്പാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനരും അമ്മയും തമ്മിലുള്ള കേസ്  ഒത്തുതീർന്നു,മോഹനർ അമ്മക്ക് 30 ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 41 ലക്ഷം രൂപയും കാറും മോഹനർ തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്.രാവിലെ കേസ് പരിഗണിച്ചപ്പോൾ മധ്യസ്ഥതയിൽ കേസ് തീർപ്പാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ കണ്ഠര് മോഹനര് പണം പിൻവലിച്ചെന്നായിരുന്നു കേസ്. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ടായിരുന്നു. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. വൃദ്ധമാതാവിന്‍റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു. 

click me!