ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് വിധി.

ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് വിധി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറയുക. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming