വിഴിഞ്ഞം സമരം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

Published : Nov 29, 2022, 09:03 AM IST
വിഴിഞ്ഞം സമരം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

Synopsis

ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. 

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത്  ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡിസിപി അജിത്കുമാർ,കെ.ഇ. ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. 

ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നൽകി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. 

തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക. 

PREV
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ