സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസ് അപകട സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും.
വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകുവശം തകർന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെങ്കിൽ പിൻഭാഗം തകരുമോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകിലുള്ള പരിക്ക് ഏതെങ്കിലും വാഹനം വന്ന് ഇടിച്ച് ഉണ്ടായതാണോ എന്നാണ് സംശയം. സമീപത്തുള്ള സിസിടിവി പരിശോധിച്ചെങ്കിലും അപകടത്തിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൂവരും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് ഓവുചാലിൽ പതിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് അപകടത്തിൽപ്പെട്ടു കിടക്കുന്ന വിദ്യാർത്ഥികളെ ആദ്യം കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതായി നാട്ടുകാർക്ക് സംശയമുണ്ട്.
നാട്ടുകാരുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായി മറ്റൊരു വാഹനവും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോഴിക്കോട് കൊയിലാണ്ടിയിൽ കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്.



