കക്കുകളി നാടക വിവാദം; നാടകം കാണാതെയാണ് വിമർശനമെന്ന് സംവിധായകൻ ജോബ് മഠത്തിൽ

Published : May 01, 2023, 09:52 PM IST
കക്കുകളി നാടക വിവാദം; നാടകം കാണാതെയാണ് വിമർശനമെന്ന് സംവിധായകൻ ജോബ് മഠത്തിൽ

Synopsis

ഈ വാദങ്ങളുന്നയിക്കുന്ന ആരും തന്നെ നാടകം കണ്ടിട്ടില്ലെന്നും ജോബ് പറഞ്ഞു. 

തിരുവനന്തപുരം: കക്കുകളി നാടക വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ജോബ് മഠത്തിൽ. നാടകം കാണാതെയാണ് വിമർശിക്കുന്നത്. വിശ്വാസികളാണ് നാടകത്തെ ചേർത്തു പിടിക്കുന്നതെന്നും ജോബ് മഠത്തിൽ പറഞ്ഞു. കക്കുകളി അടങ്ങിയ കഥാസമാഹാരത്തിന് കെസിബിസിയുടെ അവാർഡ് ലഭിച്ചിരുന്നു എന്നും ജോബ് വെളിപ്പെടുത്തി. ഈ വാദങ്ങളുന്നയിക്കുന്ന ആരും തന്നെ നാടകം കണ്ടിട്ടില്ലെന്നും ജോബ് പറഞ്ഞു. 

കക്കുകളി നാടകത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കക്കുകളി നാടകത്തിന് പ്രദർശനാനുമതി നിഷേധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെസിബിസി. സഭയെ പിന്തുണച്ച കോൺ​ഗ്രസ് നാടകം ആശങ്കാജനകമാണെന്ന് പ്രതികരിച്ചു. ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന 'കക്കുകളി' നാടകത്തിന്‍റെ  പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്‍റ്  കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

'ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കക്കുകളി നാടകം ആശങ്കാജനകം' കെ സുധാകരന്‍

ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്‍റെ  ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്‍റെ  വക്താക്കളാണ്. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ  ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ആവിഷ്കാര സ്വതന്ത്ര്യത്തിന്‍റെ പേരിൽ വർഗീയത', കേരള സ്റ്റോറിയും കക്കുകളി നാടകവും അനുവദിക്കരുത്: കെ മുരളീധരൻ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി