പിഎസ്‍സി സമരം ഒത്തുതീരുമോ? ഉദ്യോഗസ്ഥതല ചര്‍ച്ച തുടങ്ങി

Published : Feb 20, 2021, 04:58 PM ISTUpdated : Feb 20, 2021, 07:05 PM IST
പിഎസ്‍സി സമരം ഒത്തുതീരുമോ? ഉദ്യോഗസ്ഥതല ചര്‍ച്ച തുടങ്ങി

Synopsis

സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു ചർച്ച

തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്തുതീർപ്പാക്കാനുള്ള ഉദ്യോ​ഗസ്ഥതല ചര്‍ച്ച തുടങ്ങി. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച നടക്കുന്നത്. ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് സമരക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. സെക്രട്ടേറിയറ്റിൽ വച്ചാണ് ചർച്ച. 

അതേസമയം, ഉദ്യോ​ഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തി. കേരളത്തിൽ ഉദ്യോ​ഗസ്ഥഭരണമാണോ എന്നാണ് യൂത്ത് കോൺ​ഗ്രസിന്‍റെ വിമർശനം. ജനപ്രതിനിധികളോ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇടപെട്ട് ചർച്ച നടത്തേണ്ടതല്ലേ എന്നാണ് അവരുടെ ചോദ്യം. എന്തുതന്നെയായാലും ഈ ചർച്ചയുടെ പുരോ​ഗതി വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്