ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്

Published : Mar 12, 2026, 06:01 PM ISTUpdated : Mar 12, 2026, 06:27 PM IST
palakkad student attack

Synopsis

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം. മര്‍ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസിനും (15) സുഹൃത്തുക്കള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്

പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം. മര്‍ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസിനും (15) സുഹൃത്തുക്കള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഷമ്മാസിന്‍റെ തോളെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും കൈ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

​കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ഷമ്മാസിനെയും സുഹൃത്തുക്കളെയും സീനിയർ വിദ്യാർത്ഥികളുടെ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഷമ്മാസും കൂട്ടുകാരും പോസ്റ്റ് ചെയ്ത റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് സംഘം ചേർന്ന് കാത്തുനിന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒമ്പതാം ക്ലാസുകാരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷമ്മാസിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ
തലസ്ഥാനത്ത് ഈ ബസ് കണ്ടാൽ അമ്പരക്കണ്ട! ഒറ്റയടിക്ക് അരനൂറ്റാണ്ട് പിന്നിലേക്ക് ഒരു യാത്ര, കെഎസ്ആർടിസി വിന്‍റേജ് ബസ് നിരത്തിലിറങ്ങി