'വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കണം'; കിറ്റെക്സിലെ പരിശോധനാ റിപ്പോര്‍ട്ട് വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി

By Web TeamFirst Published Jul 4, 2021, 1:03 PM IST
Highlights

മലിനീകരണ നിയന്ത്രണത്തിൽ വീഴ്ചയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്സിന് നൽകണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

കൊച്ചി: കിറ്റെക്സിലെ പരിശോധന റിപ്പോർട്ട് വ്യവസായ വാണിജ്യ ഡയറക്ടർക്ക് കൈമാറി. ജില്ലാ വ്യവസായ ജനറൽ മാനേജർ ബിജു പി എബ്രഹാമാണ് റിപ്പോർട്ട് നൽകിയത്. കിറ്റെക്സ് മാനേജ്മെൻ്റിൻ്റെ പരാതികളും ആശങ്കകളുമാണ് പ്രധാനമായും റിപ്പോർട്ടിലുള്ളത്. കിറ്റെക്സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം കിറ്റെക്സിലെത്തി സാബു എം ജേക്കബുമായി ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. മലിനീകരണ നിയന്ത്രണത്തിൽ വീഴ്ചയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്സിന് നൽകണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കിറ്റെകെസ് കന്പനിയിലെ ജീവനക്കാർ ഇന്ന് വൈകിട്ട് 6 മണിക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധമിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!