നിപ മരുന്ന് വിവാദത്തിൽ പ്രതികരിച്ച് ചികിത്സിച്ച ഡോക്ടർ; 'നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ല'

Published : Oct 30, 2026, 12:19 PM IST
dr anoop kumar nipah

Synopsis

2023ന് ശേഷമുള്ള നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് ഡോ. അനൂപ് കുമാർ എ എസ് വ്യക്തമാക്കി. മരിച്ച ആറ് പേർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാലാവധി കഴിഞ്ഞതും മാനുഫാക്ചറിംഗ് തീയതി ഇല്ലാത്തതുമായ മരുന്നാണോ നൽകിയതെന്ന സംശയത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട്: 2023ന് ശേഷമുള്ള നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ. അനൂപ് കുമാർ എ എസ്. ഈ കാലയളവിൽ മരിച്ച ആറ് പേർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ആറിൽ നാല് പേർക്കും മരിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ട് പേർക്ക് മരുന്ന് നൽകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. റാംഡെസിവറിന് രണ്ട് വർഷമാണ് സെൽഫ് കാലാവധിയെന്നും കാലാവധി കഴിഞ്ഞ മരുന്ന് ചികിത്സക്ക് ഉപയോഗിച്ചോ എന്നത് അറിയില്ലെന്നും അനൂപ് പറഞ്ഞു.

അതേസമയം, നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രംഗത്ത് വന്നു. ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്ന് സൂപ്രണ്ട് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപാടുകൾ നടന്നത്. ഇതിൽ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ലിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമുണ്ടെന്ന് മന്ത്രി സഭയിലാണ് ഉന്നയിച്ചത്. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ്; 'പൊലീസിനോടുള്ള അകൽച്ച കൂട്ടും'
അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ട, അതിശക്തമായ നടപടിയുണ്ടാകുമെന്ന് കാലിക്കറ്റ് വി സി