
ദുബൈ: വിദേശ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുന്നത് ആശങ്കാജനകമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്‍റ് ഡോക്ടർ ജോൺ പണിക്കർ. അമേരിക്കയിലെ ചികിത്സാ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് ചെലവിലാണ് കേരളത്തിൽ ഇപ്പോൾ ചികിത്സ ലഭിക്കുന്നത്. വിദേശ കമ്പനികൾ ഇവിടുത്തെ ആശുപത്രികൾ ഏറ്റെടുത്താൽ അതില്ലാതാകുമെന്നും ജോൺ പണിക്കർ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് കമ്പനികൾ ചികിത്സ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം ദുബൈയിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുടെ കൂട്ടായ്മയിലായിരുന്നു ജോൺ പണിക്കരുടെ മുന്നറിയിപ്പ്.
കേരളത്തിലെ ആരോഗ്യമേഖലയിൽ വമ്പൻ കമ്പനികളുടെ നിക്ഷേപത്തിലും പേരെടുത്ത ആശുപത്രികളെ ഏറ്റെടുക്കുന്നതിലും രണ്ടഭിപ്രായം ശക്തമാണ്. കേന്ദ്ര നിലപാടും ആരോഗ്യ രംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് ഡോ. ജോൺ പണിക്കർ നൽകുന്നത്. ചികിത്സാ ചെലവ് കുത്തനെ കൂടുന്നതും ഡാറ്റ ചോർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ആരോഗ്യരംഗം നന്നാക്കാനല്ല, ലാഭമുണ്ടാക്കാൻ മാത്രമാണിതെന്നും ഇൻഷുറൻസ് കമ്പനികൾ ചികിത്സ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡണ്ടും ഐ എം എ നേതാവുമായ ഡോ. ജോൺ പണിക്കർ പറഞ്ഞു. വിദേശകമ്പനികൾ കേരളത്തിലെ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുടെ കൂട്ടായ്മ കടുത്ത ആശങ്ക രേഖപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർഥി സംഘടനയും പ്രവാസ ലോകത്തെ ഡോകടർമാരുടെ കൂട്ടായ്മയായ എ കെ എം ജിയും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പ്രഖ്യാപന വേളയിലായിരുന്നു ഡോക്ടർമാർ നിലപാട് വ്യക്തമാക്കിയത്. സർക്കാർ നൽകിയ 30 സെന്‍റ് ഭൂമിയിലാണ് അമിനിറ്റി സെന്‍റർ വരുന്നത്. പ്രഫസർ ഡോ. തങ്കവേലുവിന്റെ സ്മരണയ്ക്കായാണ് അമിനിറ്റി സെന്‍റർ നിർമ്മിക്കുന്നത്. ഗവേഷണം, ഡിജിറ്റൽ മെഡിക്കൽ ഹിസ്റ്ററി മ്യൂസിയം, വിർച്വൽ സ്കിൽ ലാബ് ഉൾപ്പടെ സൗകര്യങ്ങളോടെയാണ് ഇത് ഒരുങ്ങുന്നത്. ലോകമെമ്പടുമായി 12,000 ത്തിലധികം അംഗങ്ങളുണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാഥി കൂട്ടായ്മയായ ടി എം സി എ എ (TMCAA) യിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam