വാക്ക് പാലിച്ച് മന്ത്രി എംബി രാജേഷ്; ഫിദമോൾക്ക് ഇനി പുതിയ റോഡ് വഴി സ്കൂളിൽ പോകാം;കുഞ്ഞു പരാതിക്ക് കാതോർത്ത മന്ത്രിക്ക് കയ്യടി

Published : Feb 15, 2026, 09:52 PM IST
Minister MB Rajesh with little Fida Fathima and the newly renovated road in Thrithala

Synopsis

ഫിദ ഫാത്തിമയുടെ അഭ്യർഥന മാനിച്ച് മന്ത്രി എം.ബി. രാജേഷ് തൃത്താലയിലെ തകർന്ന റോഡ് നന്നാക്കി നൽകി. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഫിദയുടെ ദുരിതം നിറഞ്ഞ സ്കൂൾ യാത്രയ്ക്ക് പരിഹാരമായി.

തൃത്താല: ഇനി മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുമോ എന്ന പേടിയില്ല, ചെളിയിൽ വഴുതി വീഴുമെന്ന ആശങ്കയുമില്ല. പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിനിയും തൃത്താല സ്വദേശിനിയുമായ ഫിദ ഫാത്തിമയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പോകാം. തന്റെ അഭ്യർഥന കണക്കിലെടുത്ത് വീടിന് മുന്നിലെ തകർന്ന റോഡ് നന്നാക്കി നൽകിയ മന്ത്രി എംബി രാജേഷിനോടുള്ള നന്ദിയിലാണ് ഈ കുഞ്ഞു മിടുക്കിയും കുടുംബവും.

​ഓട്ടിസം ബാധിതയായ ഫിദയ്ക്ക് സ്കൂളിലേക്കുള്ള യാത്ര എന്നും വലിയ വെല്ലുവിളിയായിരുന്നു. വീടിന് മുന്നിലെ കണ്ടയംതോട് ലിങ്ക് റോഡ് ശോചനീയാവസ്ഥയിലായതോടെ മഴക്കാലത്ത് റോഡ് മുഴുവൻ വെള്ളവും ചെളിയും നിറയും. ദുരിതം നിറഞ്ഞ ഈ യാത്രയെക്കുറിച്ച് ഫിദ തന്നെ നേരിട്ടെത്തി മന്ത്രി എംബി രാജേഷിനോട് പരാതി പറഞ്ഞിരുന്നു. ഫിദയെ ചേർത്തുപിടിച്ച്, ആ റോഡ് താൻ നന്നാക്കിത്തരാമെന്ന് അന്ന് മന്ത്രി വാക്ക് നൽകി. ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

​മന്ത്രി എം.ബി. രാജേഷിന്റെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. 100 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്ത് ഫിദയ്ക്കും നാട്ടുകാർക്കുമായി ഒരുക്കിയത്. റോഡ് യാഥാർഥ്യമായതോടെ ഫിദയുടെ വീടിനു മുന്നിലെ കാൽനടയാത്രയും വാഹനയാത്രയും സുഗമമായി.

​തൃത്താല സെന്ററിൽ പച്ചക്കറി കച്ചവടം നടത്തുന്ന സലീം കേലശ്ശേരിയുടെയും സുലൈഖയുടെയും മകളാണ് ഫിദ. തന്റെ കുഞ്ഞിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടപെട്ട മന്ത്രിയോടുള്ള സന്തോഷത്തിലാണ് ഈ കുടുംബം. ഫിദയുടെ സഹോദരങ്ങളായ രണ്ടാം ക്ലാസ് വിദ്യാർഥിനിഫാത്തിമ ഫിൽസ്, ബിബി എ വിദ്യാർഥി മുഹമ്മദ് സാജിദ് എന്നിവരും നാട്ടുകാരും ഈ മാറ്റത്തിന്റെ സന്തോഷം പങ്കുവെക്കുന്നു. ​

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്
പ്രേംകുമാറിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ കടകംപള്ളിക്ക് സമയം പിഴച്ചു! വീട്ടിലില്ലാത്തതിനാൽ കാണാനാകാതെ മടങ്ങി