നെയ്യാറ്റിന്‍കര ഇരട്ടആത്മഹത്യ: അറസ്റ്റിയാവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

By Web TeamFirst Published May 17, 2019, 7:18 AM IST
Highlights

മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാർഹിക പീഡന നിരോധന നിയമം കൂടി ചുമത്തി. മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് പുതിയ വകുപ്പുകൂടി ചുമത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും ജീവനക്കാർക്കും പൊലീസ് നോട്ടീസ് നൽകി.

ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമായി റിമാൻഡ്ിൽ കഴിയുന്നത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. എന്നാൽ വീട്ടിൽ തുടർന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളിൽ നിന്നും ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലേഖ വർഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാർഹകി പീഡന നിരോധന നിയമത്മതിലെ വകുപ്പിലെ വകുപ്പു കൂടി നാലുപേർക്കുമെതിരെ ചുമത്തിലത്. 

ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയൽവാസികള്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വീട്ടിൽ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പിൽ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു. 

വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!