സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി, പൊലീസ് നടപടി ഉണ്ടായത് എസ് പി ഇടപെട്ടതിന് ശേഷം

Published : Sep 30, 2026, 09:44 AM IST
Domestic Violence

Synopsis

ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. യുവതിയെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന് ആക്ഷേപം.

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം തെളിവുകളോടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൃക്കുന്നപ്പുഴ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക പോലും ചെയ്തില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷം ഇന്നലെ മുതല്‍ മാത്രമാണ് കേസ് അന്വേഷിക്കാന്‍ പോലും പൊലീസ് തയാറായതെന്നും രഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടുന്ന കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാപ്പുപറഞ്ഞ് കെഎസ്ഇബി;സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും ഉറപ്പ്
ശബരിമല ഉത്സവം, പമ്പയ്ക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ