ആലപ്പുഴയിലെ ഗാർഹിക പീഡനം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ, പൊലീസ് നടപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ

Published : Sep 30, 2026, 12:32 PM IST
Domestic violence

Synopsis

ആലപ്പുഴ സ്വദേശിനി രഹ്നയെ ആക്രമിച്ച കേസിൽ ഭർത്താവ് നിധിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എസ്പിയുടെ ഇടപെടലിനും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കും പിന്നാലെയാണ് അറസ്റ്റ്.

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതിയില്‍ അറസ്റ്റ്. ആലപ്പുഴ സ്വദേശിനി രഹ്നയെ ആക്രമിച്ച കേസിൽ ഭർത്താവ് നിധിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എസ്പിയുടെ ഇടപെടലിനും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കും പിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആലപ്പുഴ എസ്പി നിർദ്ദേശം നൽകി. നിധിന് പുറമേ നിധിന്‍റെ അമ്മ റീനയും,അച്ഛന്‍ മോഹനനുമാണ് കേസിലെ പ്രതികള്‍. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന്റെ തെളിവുണ്ടായിട്ടും പൊലീസ് നടപടി വൈകി എന്ന രഹനയുടെ പരാതി നമസ്തേ കേരളത്തിലാണ് സംപ്രേഷണം ചെയ്തത്.

ഈ മാസം 23നാണ് തൃക്കുന്നപ്പുഴയിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് രഹ്നയെന്ന ഇരുപത്തിയൊമ്പതുകാരിക്ക് ആക്രണം നേരിടേണ്ടി വന്നത്. ഭര്‍ത്താവ് നിതിനും അയാളുടെ അമ്മയും ചേര്‍ന്ന് രഹ്നയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടും കേസെടുത്തതിനപ്പുറം കാര്യമായ നടപടികളൊന്നും തൃക്കുന്നപ്പുഴ പൊലീസില്‍ നിന്നുണ്ടായില്ലെന്നാണ് രഹ്നയുടെ പരാതി. അഞ്ച് വയസുളള കുഞ്ഞിനെ മര്‍ദിച്ചതിനുള്ള വകുപ്പ് ഒഴിവാക്കിയാണ് കേസെടുത്തതെന്നും രഹ്ന ആരോപിക്കുന്നു. ആറുവര്‍ഷം മുമ്പായിരുന്നു രഹ്നയുടെ വിവാഹം. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെങ്കിലും പിന്നീട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനമായിരുന്നെന്ന് രഹ്ന പറയുന്നു.

സഹിക്ക വയ്യാതെയാണ് ആദ്യമായി പൊലീസിനെ സമീപിച്ചത്. വഴക്കിനിടെ കഫ് സിറപ്പ് അമിത അളവില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രഹ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടി വലിച്ചിഴച്ചതായിരുന്നെന്നാണ് ഭര്‍ത്താവ് നിധിന്‍ പൊലീസിനോട് പറഞ്ഞത്. സ്ത്രീധന പീഡന നിരോധന നിയമ പ്രകാരമുളള കേസുകളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകാറുളളൂ എന്ന് തൃക്കുന്നപ്പുഴ പൊലീസ് വിശദീകരിച്ചു. അതിനുള്ള കാലതാമസം മാത്രമാണുണ്ടായതെന്നും തൃക്കുന്നപ്പുഴ പൊലീസ് പറയുന്നു. രഹ്നയുടെ പരാതി നേരിട്ട് കേട്ട ആലപ്പുഴ എസ്പി വിഷ്ണു പ്രദീപ് ഇടപെട്ടതിനു ശേഷം മാത്രമാണ് തൃക്കുന്നപ്പുഴ പൊലീസിന്‍റെ നടപടികള്‍ വേഗത്തിലായത്. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തില്‍ രഹ്നയുടെ പരാതി സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് നിധിനെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്
കണ്ണൂരിലെ ഒന്നരവയസുകാരന്റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോർട്ട്; തുടർനടപടികളിലേക്ക് കടന്ന് പൊലീസ്