Domestic Violence : ഭർത്താവ് പീഡിപ്പിക്കുന്നു, പരാതിയിൽ പൊലീസ് നടപടിയെക്കുന്നില്ല; ആരോപണവുമായി യുവതി

By Web TeamFirst Published Dec 4, 2021, 3:26 PM IST
Highlights

പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും  പല തവണ  ഉപദ്രവിച്ചു എന്നിങ്ങനെയാണ് പെൺകുട്ടിയുടെ പരാതി

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ പൊലീസിനെതിരെ (Police) യുവതിയുടെ പരാതി. ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായാണ് മലപ്പുറം (Malappuram)  സ്വദേശിനി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും സ്ത്രീധനമാവശ്യപ്പെട്ട് (Dowry) ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി. ഡിവൈഎഫ്ഐ (DYFI) പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം (political Influence) കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നാണ് പെൺകുട്ടിയുടെ ആരോപണം. 
 

ലൈംഗീക വൈകൃതത്തിന് അടിമയാണ് ഭര്‍ത്താവെന്ന് യുവതി പറയുന്നു  പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും  പല തവണ  ഉപദ്രവിച്ചു എന്നിങ്ങനെയാണ് പെൺകുട്ടിയുടെ പരാതി. ഈ പരാതി പൊലീസില്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

നവവരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയില്‍ പെൺകുട്ടിയുടെ പിതാവും അമ്മാവൻമാരുമടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. 

click me!