'ഉപയോഗിച്ച മാസ്‍ക്കും ഗ്ലൗസും വലിച്ചെറിയരുത്': ആരോഗ്യ ഭീഷണിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 8, 2020, 6:29 PM IST
Highlights

മാസ്‍ക്കിലും ഗ്ലൗസിലും വൈറസുകള്‍ ഉണ്ടെങ്കില്‍ അത് ഏറെ നേരം നിലനില്‍ക്കും. പൊതുഇടങ്ങളില്‍ ഇവ വലിച്ചെറിയാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‍ക്കും ഗ്ലൗസും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇത് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
മാസ്‍ക്കിലും ഗ്ലൗസിലും വൈറസുകള്‍ ഉണ്ടെങ്കില്‍ അത് ഏറെ നേരം നിലനില്‍ക്കും. പൊതുഇടങ്ങളില്‍ ഇവ വലിച്ചെറിയാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.

Read More: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

 

click me!