ഞായറാഴ്ചയാണെന്ന് നോക്കണ്ട, ഓണക്കിറ്റ് വാങ്ങാത്തവർ വേഗം റേഷൻ കടയിലേക്ക് വിട്ടോളൂ...; ഇന്നും തുറന്ന് പ്രവർത്തിക്കും

Published : Aug 31, 2025, 02:21 AM IST
onam kit

Synopsis

ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണം. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

തിരുവനന്തപുരം: എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.

അതേസമയം, ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകൾ. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചതെന്ന് സർക്കാരിന്റെ കണക്ക്.

ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പന വഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ഓഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്. സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്